Wednesday, December 18, 2013


            ഒറ്റത്തടിപ്പാലം   

ഒറ്റത്തടിപ്പാലം    കടന്നെനിക്കക്കരെ    പോകണം 
ഒറ്റക്കുതിപ്പിന്‌  വലതുകാൽവച്ചു ഞാൻ ....
അങ്ങേതലക്കലെന്നച് ഛൻ  വരുന്നു 
ഇങ്ങേത്തലക്കൽ  ഞാൻ   പിൻവാങ്ങി  വണങ്ങി  ഒതുങ്ങി  നിന്നു 
ഇനി  എനിക്കക്കരെ   പോകണമീ  ഒറ്റത്തടിപ്പാലത്തിലൂ ടെ 
രണ്ടടി   വെച്ച   ഞാൻ ദൂരെ സ്നേഹനിധിയാമെന്നമ്മയെ കണ്ടു 
ത്യാഗത്തിൻ   നറുമണം   തൂകുമമ്മ 
ഇക്കരെ കടത്താൻ ഞാനമ്മതൻ   കൈപിടിച്ചു 
എന്നെയനുഗ്രഹിച്ചമ്മ   "മോനേ സൂക്ഷിക്കണേയീ   ഒറ്റത്തടിപ്പാലം
ഇക്കുറി   രണ്ടും  കല്പിച്ചുനടന്നു   എനിക്കീപ്പാലം  കടക്കണം 
ഇനിയീപ്പാലം  കടക്കുവനോരുവേളയെനിക്കാവുമോ
ഒത്ത മധ്യത്തിൽ ഞാനെത്തി  ഞെട്ടിത്തരിച്ചങ്ങുനിന്നു 
കത്തിച്ചു വെച്ച വിളക്കുപോലൊരുത്തി  മുന്നിൽ നിൽക്കുന്നു 
എന്നെയൊന്നക്കരെ കൈപിടിച്ചു കടത്തുമോ?
മിന്നൽപിണർ മിഴികൊണ്ടുഴിഞ്ഞെന്നോടു കൊഞ്ചിപ്പറഞ്ഞു 
കണ്ണിൽ കിനാവുകൾ പൂത്തുലയുമ്പോൾ 
പുതുമണ്ണിഗന്ധമെന്നെയുന്മത്തനാക്കി 
മുൻപേനടന്നു ഞാനവളെsâ  നിഴലായ് 
പിന്നെ ഞങ്ങ ളിരുവരു മിക്കരെ  കടന്നു 
ഞാനക്കരെ പോയിട്ടിങ്ങെത്തിയേക്കാം -  നീയെന്നെ  കാത്തിരിക്കേണ്ട 
അക്കരെ പോകാനീ ഒറ്റത്തടിപ്പാലം   കടക്കണം 
മക്കളങ്ങക്കരെ  നിന്നു വിളിക്കുന്നു   അച്m
 ഞങ്ങടെ  കൈപിടിക്ക് അക്കരെ നിന്നവർ ഏങ്ങിക്കരഞ്ഞു 
ഇങ്ങോട്ടു പോരൂ ഒറ്റത്തടിപ്പാലത്തിലൂടെ  ഞാൻ   പോയി 
മക്കടെ   കൈപിടിച്ചിക്കരെ കൊണ്ടുചെന്നാക്കി 
സുരക്ഷിതമയൊരിടത്തിരുത്തി   ഞാനേറെ   ചിന്തിച്ചിരുന്നു 
ഇനിയെങ്ങോട്ട് പോകും   ഇക്കരെ    തങ്ങണോ ?
അതോയീ ഒറ്റത്തടിപ്പാലം   കടന്നക്കരെ   പോവണോ?

  16/12/2013                                          cmP³Iqthcn



No comments:

Post a Comment